Manju warrier’s facebook post about Fidel casto

കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തോടെ മൗനത്തിലായ നടി മഞ്ജു വാര്യര്‍ ഒടുവില്‍ വെടിപൊട്ടിച്ചു. പരോക്ഷമായാണെങ്കില്‍ പോലും കൊള്ളേണ്ടിടത്ത് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് ഇന്ന് താരം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

കമ്മ്യണിസ്റ്റ് വിപ്ലവകാരി ഫിഡല്‍ കാസ്‌ട്രോയെ അനുസ്മരിക്കുന്ന പോസ്റ്റില്‍ തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ആ ജീവിതം തനിക്ക് നല്‍കിയ പ്രചോദനം ചെറുതല്ലെന്ന് മഞ്ജു ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ തന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ക്കുള്ള ചുട്ടമറുപടി കൂടിയാണ് താരം നല്‍കിയത്. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഫിഡല്‍ കാസ്‌ട്രോയെ ഓര്‍മിക്കുകയെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി.

ശക്തരായ ശത്രുക്കളെ കാസ്‌ട്രോ ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണെന്ന് മഞ്ജു ഓര്‍മ്മിപ്പിച്ചു.

ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിഡല്‍ കാസ്‌ട്രോ. ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യര്‍’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു. ഫിഡലിനൊപ്പം… താരം ചൂണ്ടിക്കാട്ടി.

ദിലീപ്-കാവ്യ വിവാഹത്തിന് ഏതൊക്കെ താരങ്ങള്‍ പോയാലും അനുഗ്രഹിച്ചാലും ജനങ്ങള്‍ തന്റെ കൂടെയാണെന്നും ശരി തന്റെ പക്ഷത്താണെന്നുമുള്ള സൂചന കൂടിയുണ്ട് ഈ വരികളില്‍…

ഈ പോസ്റ്റിട്ട് 40 മിനിറ്റിനകം 13000 ലൈക്കുകളും 1000 കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇത് കേരളത്തെ സംബന്ധിച്ച് സര്‍വ്വകാല റിക്കാര്‍ഡാണ്. സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് വൈറലായി മാറിയിരിക്കുകയാണ് മഞ്ജുവിന്റെ ഈ ചൂടന്‍ മറുപടി.

Top