തമിഴ്നാട്ടില്‍ വന്‍ സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ വളരെ കുറവ് സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോള്‍ 25 കോടിയിലധികം രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുമ്പോള്‍, സിനിമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്‌ന.
താരത്തിന്റെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേല്‍ കണ്ടതിന് ശേഷം തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങവേയായിരുന്നു മേഘ്‌ന മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ പ്രതികരിച്ചത്. ‘ഞാന്‍ ഒരു മലയാളിയാണ്. ഞാന്‍ മനസിലാക്കിയിടത്തോളം കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല. തമിഴ്നാട്ടില്‍ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ സിനിമ കണ്ടതാണ്. വലിയ തൃപ്തി ഒന്നും ലഭിച്ചില്ല. എന്തുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. അരിമാപ്പട്ടി ശക്തിവേല്‍ എന്ന സിനിമയുടെ സംവിധായകനും മേഘ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നു. താരം സിനിമയ്ക്കെതിരെ പ്രതികരിച്ചപ്പോള്‍ സിനിമ ഇമോഷണലി കണക്ട് ആയതായാണ് സംവിധായകന്‍ പറഞ്ഞത്. ഇതിനെ നിരവധിപേര്‍ പ്രശംസിക്കുന്നുമുണ്ട്.
View this post on Instagram