കുതിപ്പ് തുടര്‍ന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്;തമിഴ്‌നാട്ടില്‍ മാത്രമല്ല കര്‍ണാടകയിലും

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും വന്‍ നേട്ടമാണ് ഉണ്ടാക്കുന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായിട്ടുണ്ട്. 2018നെയാണ് മറികടന്നായിരുന്നു നേട്ടം. കര്‍ണാടകതതിലും മികച്ച കുതിപ്പാണ് ചിത്രം നടത്തുന്നത്. തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്ത് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരിക്കുന്നു എന്നതാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

ജാനേമന്‍ എന്ന സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകന്‍ ചിദംബരം ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്ചായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി വിശ്വസനീയമായി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒരു ആകര്‍ഷണം. സൗഹൃദത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍ തീവ്രമായ സിനിമാ അനുഭവമായി മാറിയിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. സര്‍വൈവല്‍ ഴോണറില്‍ മലയാളത്തിന്റെ ക്ലാസിക് ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സിനെ ചിദംബരം മാറ്റിയെടുത്തിരിക്കുന്നു എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതും

കലര്‍പ്പില്ലാതെ അനുഭവങ്ങള്‍ പകര്‍ത്താനാണ് ചിദംബരം ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് ഗണപതിയാണ്. സംഗീതം സുഷിന്‍ ശ്യാമാണ്.

Top