ആഗോളതലത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മലെ പിള്ളേര്‍

ഗോളതലത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ട് മഞ്ഞുമ്മല്‍ ബോയ്‌സ്. അടുത്ത കാലത്തൊന്നും ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും എന്തിനേറെ നോര്‍ത്ത് അമേരിക്കയില്‍ പോലും പല റെക്കോര്‍ഡുകളും തകത്താണ് സിനിമ മുന്നേറുന്നത്. ആഗോളതലത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

കേരളത്തിലെ പ്രളയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ടോവിനോയുടെ 2018 നെ 21 ദിവസം കൊണ്ട് മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടത്തിലെത്തിയത്. 175 കോടിയാണ് 2018ന്റെ ക്ലോസിംഗ് കളക്ഷന്‍. 176 കോടിയാണ് മഞ്ഞുമ്മല്‍ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

തമിഴ്നാട്ടിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 17 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്നാട് കളക്ഷന്‍. തൃച്ചിയില്‍ മാത്രം ഒരു കോടിയിലധികം രൂപ സിനിമ നേടി കഴിഞ്ഞു. സിനിമയുടെ ജൈത്രയാത്ര ഇതുപോലെ തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ആഗോള തലത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായപ്പെടുന്നത്.

Top