mankada honour killing; four muslim leage worker arrested

പെരിന്തല്‍മണ്ണ: മങ്കടയില്‍ ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റു യുവാവ് മരിച്ച സംഭവത്തില്‍ നാല് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ .മങ്കട കൂട്ടില്‍ കുന്നശേരി നസീര്‍ ഹുസൈന്‍ (41) ആണ് മരിച്ചത്. സംഭവം സദാചാര കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു.

കൂട്ടിലില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പ്രദേശത്തെ ഒരു വീടിന് സമീപത്തു കണ്ട യുവാവിനെ ഒരുസംഘം ആളുകള്‍ ചോദ്യം ചെയ്ത ശേഷം മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍ യുവാവ് വീടിനുള്ളിലാണ് മരിച്ചതെന്നും ഭിത്തിയില്‍ തലയിടിപ്പിച്ചാണ് സദാചാര അക്രമിസംഘം ഇയാളെ കൊലപ്പെടുത്തിയതെന്നും പോലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.നസീറിന്റെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പെരിന്തല്‍മണ്ണ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top