‘മന്‍മര്‍സിയാ’ന്റെ പുതിയ പോസ്റ്റര്‍; ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലേക്ക്

ഭിഷേക് ബച്ചന്‍, തപ്‌സി പാനു, വിക്കി കൗശല്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രം മന്‍മര്‍സിയാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററില്‍ തപ്‌സിയും അഭിഷേക് ബച്ചനും, തപ്‌സിയും വിക്കിയും റൊമാന്റിക് ആയി നില്‍ക്കുന്നതായാണ് കാണുന്നത്. ഇതൊരു ത്രികോണ പ്രണയകഥയാകുമെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും.

പഞ്ചാബിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ആദ്യമായാണ് തപ്‌സിയും വിക്കിയുമൊത്ത് പ്രവര്‍ത്തിക്കുന്നത്. അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്‍മര്‍സിയാന്‍ എന്ന് തപ്‌സി മുമ്പ് പറഞ്ഞിരുന്നു. മുല്‍ക് ആണ് തപ്‌സിയുടെ അടുത്ത ചിത്രം.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.

Top