അനുരാഗ് കശ്യപിന്റെ ‘മന്‍മര്‍സിയാന്‍’ സെപ്റ്റംബര്‍ 21ന് തിയറ്ററുകളിലെത്തും

manmarziyan

നുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന മന്‍മര്‍സിയാന്‍ ജൂലായ് 21ന് തിയറ്ററുകളിലെത്തും. നിര്‍മാതാവ് ആനന്ദ് എല്‍ റായിയാണ് റിലീസ് തിയതി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അഭിഷേക് ബച്ചന്‍, തപ്‌സി പാനു, വിക്കി കൗശല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

അഭിഷേക് ആദ്യമായാണ് തപ്‌സിയും വിക്കിയുമൊത്ത് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബിലെ ഒരു പ്രണയ കഥയാണ് മന്‍മര്‍സിയാന്‍ പറയുന്നത്. ബോംബെ വെല്‍വറ്റ് അനുരാഗിന്റെ മറ്റൊരു പ്രണയ ചിത്രമായിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്‍മര്‍സിയാന്‍ എന്ന് തപ്‌സി മുമ്പ് പറഞ്ഞിരുന്നു. മുല്‍ക് ആണ് തപ്‌സിയുടെ അടുത്ത ചിത്രം.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

Top