ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി ഉപരാഷ്ട്രപതി വെങ്കയ നായിഡു നാമനിർദേശം ചെയ്തു.
ദിഗ്വിജയ് സിങ്ങിനു പകരമായാണു നിയമനം. ദിഗ്വിജയ സിങ്ങിനെ നഗരവികസനത്തിനായുള്ള പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയിലേക്കും നാമനിർദേശം ചെയ്തു.