നിര്‍ദിഷ്ട മലയോര ഹൈവേ 2020-നുള്ളില്‍ സാക്ഷാത്കരിക്കും ; മന്ത്രി ജി. സുധാകരന്‍

മണ്ണാര്‍ക്കാട്: മലയോര ഹൈവേ 2020-നുള്ളില്‍ സാക്ഷാത്കരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍.

1,266 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്ക് നാലായിരം കോടിയാണ് നീക്കിവെച്ചിട്ടുള്ളത്.

മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ കോട്ടോപ്പാടം-തിരുവിഴാംകുന്ന്-അമ്പലപ്പാറ റോഡ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

കര്‍ഷകര്‍ക്കും, മലയോരമേഖലയ്ക്കും ഉപയോഗപെടുന്ന രീതിയിലാണ് ഹൈവേ പരിഗണിക്കുന്നത്.

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നേരത്തേ വിഭാവനംചെയ്ത അതേ സ്ഥലത്തുകൂടി 12 മീററര്‍ വീതിയില്‍ സ്ഥലം ലഭ്യമാവുകയാണെങ്കില്‍ അതുകൂടി പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.

Top