പൊതുസ്ഥലങ്ങളിലെ പ്രാര്‍ത്ഥന; വിവാദ പ്രസ്താവന പിന്‍വലിച്ച് ഹരിയാന മുഖ്യമന്ത്രി

Manohar Lal

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ പൊതുസ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നത് തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. നമസ്‌കാരം തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ക്രമസമാധാനം സംരക്ഷിക്കേണ്ടത് പോലീസിന്റെയും ഭരണകൂടത്തിന്റെയും ചുമതലയാണെന്നും ഖട്ടര്‍ പറഞ്ഞു.

മുസ്ലീങ്ങള്‍ പള്ളിയിലോ വീട്ടിലോ ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീവ്ര ഹിന്ദു സംഘടനകള്‍ ഹരിയാനയിലെ നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമ്അ മനസ്‌കാരം തടഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം, ഖട്ടറിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ ആരോഗ്യ മന്ത്രിയും രംഗത്തെത്തി. എല്ലാവര്‍ക്കും മതസ്വാതന്ത്രമുണ്ട്. എന്നാല്‍ സ്ഥലം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ പൊതുസ്ഥലത്ത് പ്രാര്‍ത്ഥന നടത്താന്‍ കഴിയില്ല. സര്‍ക്കാര്‍ അതിന് അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.

ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നമസ്‌കരിക്കാന്‍ സ്ഥലമില്ലെങ്കില്‍ വ്യക്തിപരമായ സ്ഥലത്ത് നിര്‍വഹിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

Top