പനാജി: കശ്മീര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളിലെ സമ്മര്‍ദം പ്രതിരോധമന്ത്രി സ്ഥാനം രാജിവെക്കാനുള്ള കാരണങ്ങളിലൊന്നാണെന്ന് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ അടക്കം നേരിട്ട സമ്മര്‍ദമാണ് ഗോവയിലേക്ക് മടങ്ങാന്‍ തന്നെ പ്രരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി.ആര്‍ അംബേദ്കറുടെ 126 -ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍.
കശ്മീര്‍ പ്രശ്‌ന പരിഹാരം അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാല നയത്തിലൂടെ മാത്രമേ അത് പരിഹരിക്കാന്‍ കഴിയൂ. ചര്‍ച്ചചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. കുറച്ച് ചര്‍ച്ച കൂടുതല്‍ നടപടി അതേ കഴിയൂ. ചര്‍ച്ചയ്ക്കായി ഇരുന്നാല്‍ പ്രശ്‌നം വീണ്ടും വഷളാകുകയേ ഉള്ളൂ.
കശ്മീരില്‍ സിവിലിയന്മാരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം