manohar parikkar – money

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. താനൊരു കര്‍ക്കശകാരനായ മദ്ധ്യസ്ഥനാണെന്നും രാജ്യത്തിന് പണം ലാഭിക്കാന്‍ നോക്കുന്ന തന്നെ അതിന് അനുവദിക്കണമെന്നും പരീക്കര്‍ പറഞ്ഞു. റാഫേല്‍ കരാറില്‍ ഇതുവരെ ഒരു തീരുമനത്തില്‍ എത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റില്‍ ഇതിനാവശ്യമായിട്ടുള്ള പണം മാറ്റിവയ്ക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വ്യോമ സേനയ്ക്ക് വിമാനങ്ങളുടെ ആവശ്യമുണ്ടെന്ന് തനിക്കറിയാമെന്ന് പറഞ്ഞ മന്ത്രി, ഒരു നല്ല ഉപഭോക്താവ് ഒരിക്കലും തങ്ങളുടെ ബലഹീനത ആരുടെ മുന്നിലും പ്രദര്‍ശിപ്പിക്കില്ല. തന്റെ ആവശ്യമെന്താണെന്ന് അറിയുന്നവര്‍ അത് കരുതിവയ്ക്കും അദ്ദേഹം പറഞ്ഞു.

വിമാനത്തിന്റെ വിലയിലുള്ള പ്രശ്‌നമാണ് കരാര്‍ നീണ്ടുപോകാന്‍ കാരണമെന്ന് മന്ത്രി മുമ്പ് അറിയിച്ചിരുന്നു. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ നല്‍കാനുള്ള തുകയുടെ പതിനഞ്ച് ശതമാനം ആദ്യം തന്നെ കൊടുക്കണം. 59,000 കോടിയാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.

Top