പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വയറുവേദനയെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍ജലീകരണമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്കറുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചുവെന്നും റാണെ അറിയിച്ചു.