പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ നില മോശമായതോടെ സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യത. ഇന്നലെ ഗോവയില്‍ എത്തിയ ബിജെപി കേന്ദ്ര നീരീക്ഷകര്‍ ഘടകകക്ഷി എംഎല്‍എമാരുമായും, സ്വതന്ത്ര എം എല്‍ എ മാരുമായിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഭരണസ്തംഭനം ഒഴിവാക്കാന്‍ താല്‍ക്കാലിക സംവിധാനം മതിയാകില്ലെന്ന് ഇവര്‍ കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇന്ന് ചേരുന്ന ബിജെപി കോര്‍ കമ്മറ്റിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ഏതാനും നാളുകളായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.