മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി.
പാന്‍ക്രിയാസില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്കറെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി പരീക്കറെ സന്ദര്‍ശിച്ചിരുന്നു.
ഒരു മാസം നീളുന്ന ബജറ്റ് സമ്മേളനമാണ് നാല് ദിവസമായി ഇപ്പോള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അഞ്ച് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.