ഗോവ സൃഷ്ടിച്ച പരശുരാമന്‍ മികച്ച എഞ്ചിനീയറെന്ന് മനോഹര്‍ പരീക്കര്‍

Manohar Parrikar

പനാജി: ഗോവ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പരശുരാമന്‍ മികച്ച എഞ്ചിനീയര്‍ ആയിരുന്നെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.

പനാജിയില്‍ ‘എഞ്ചിനീയറിംഗ് ഡേ’യോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എഞ്ചിനീയര്‍മാരുടെ കഴിവുകള്‍ അംഗീകരിക്കുന്ന ദിവസമാണിതെന്ന് ഓര്‍മിച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. നൂറ്റാണ്ടുകള്‍ കേരളത്തിനൊപ്പം ഗോവയും പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചെന്ന വിശ്വാസത്തെ കൂട്ടുപിടിച്ചായിരുന്നു പരീക്കറിന്റെ പ്രസ്താവന.

എഞ്ചനീയറിംഗ് ഇന്ത്യയില്‍ നിലനിന്നിരുന്ന ഏറ്റവും പഴക്കമേറിയ കലാവൈദഗ്ദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹസ്തിനപുരവും പാണ്ഡവന്മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറെ മാതൃകകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പേ നമുക്കു പരിചിതമാണ്. എല്ലാത്തരം സാങ്കേതികതയും ഉപയോഗിച്ച് തയാറാക്കിയതായിരുന്നു അവയെല്ലാം. ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനീയറിംഗ് ഏറെ പഴക്കമുള്ള കലയും വൈദഗ്ദ്ധ്യവുമാണ്. ആധുനികകാലത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top