മനോഹര്‍ പരീക്കര്‍ പഞ്ചിമില്‍ നിയമസഭാ സ്ഥാനാര്‍ഥിയായി മല്‍സരിക്കും

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പഞ്ചിമില്‍ നിന്നു നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ ഗോവയില്‍ ബിജെപി അധികാരം ഏറ്റെടുത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചാണ് പരീക്കര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആറു മാസത്തിനകം നിയമസഭയിലേക്കു മത്സരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം.

പഞ്ചിമിലെ നിലവിലെ എംഎല്‍എ സിദ്ധാര്‍ഥ് കുന്‍കലിയേങ്കര്‍ രാജിവയ്ക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിനയ് തെന്‍ഡുല്‍ക്കര്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മനോഹര്‍ പരീക്കറിന്റെ സ്വീകാര്യത മുന്‍നിര്‍ത്തി നടത്തിയ ചടുലമായ രാഷ്ട്രീയനീക്കത്തിലാണ് ബിജെപി ഗോവ പിടിച്ചെടുത്തത്.

Top