ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങളെ ഒരുപോലെ സേവിച്ച മഹാമനസ്‌കത ; രാഷ്ട്രപതി

ramnath

ന്യൂഡല്‍ഹി : ഗോവ മുഖ്യമന്ത്രിയും ബിജെപിയുടെ മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ് പരീക്കറുടേത്. രോഗം ഉണ്ടായിട്ടും അദ്ദേഹം പോരാടാനുള്ള മനസ്സ് കാണിച്ചു, പൊതുമധ്യത്തില്‍ ഏറ്റവും മികച്ച പ്രതിച്ഛായ ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങളെ ഒരുപോലെ സേവിച്ച മഹാമനസ്‌കത എന്നായിരുന്നു രാഷ്ട്രപതി കോവിന്ദിന്റെ ട്വീറ്റ്.

കുറച്ചുനാളായി പാന്‍ക്രിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം. ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

Top