കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്ററിന്റെ നടത്തിപ്പുകാരന്‍ മനോജ് ഗുരിജി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
എറണാകുളം സെഷന്‍സ് കോടതിയിലാണ് മനോജ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
മനോജിന്റെ ജാമ്യാപേക്ഷയില്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നും പെണ്‍കുട്ടി കോടതിയോട് അഭ്യര്‍ഥിച്ചു.
അന്യമതസ്ഥനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി തന്നെ തടങ്കലിലാക്കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തിലെ ഒരാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.