Manoj Sinha is front runner for UP CM

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ലഖ്നൗവില്‍ ചേരുന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ടെലകോം മന്ത്രി മനോജ് സിന്‍ഹയെ ആണ് കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മുന്‍ ആര്‍ എസ് എസ് പ്രചാരക് ത്രിവേന്ദ്ര സിങ് റാവത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഫലം വന്ന് ഒരാഴ്ചയോടുത്തിട്ടും ജാതി, മത താല്‍പര്യങ്ങള്‍ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് ബി ജെ പിക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുകയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയുടെയും ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങിന്റേതുമടക്കം ഉയര്‍ന്നുവന്ന പേരുകളില്‍ നിന്നും ഭൂമിഹാര്‍ സമുദായത്തില്‍ പെട്ട മനോജ് സിന്‍ഹയെ തന്നെ കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തത് എന്നാണ് വിവരം.

ബിജെപി മികച്ച വിജയം നേടിയ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ തുടങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. അമിത് ഷായുടെ വിശ്വസ്തനും പാര്‍ട്ടിയുടെ ഝാര്‍ഖണ്ഡ് ചുമതലക്കാരനുമായ റാവത്ത് ആര്‍എസ് എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

Top