ലക്‌നൗ: കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്ന് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മികച്ച പ്രതിച്ഛായയുള്ള മനോജ് സിന്‍ഹയുടെ പേര്
ഐക്യകണ്‌ഠേന അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ജാതി രാഷ് ട്രീയം നിര്‍ണായകമായ യുപിയില്‍ ഏറെ ആലോചനകള്‍ക്കൊടുവിലാണ് മുന്നോക്ക സമുദായക്കാരനായ മനോജ് സിന്‍ഹയുടെ പേരില്‍ നേതൃത്വം എത്തിച്ചേര്‍ന്നത്.
ഗാസിപ്പൂര്‍ എംപിയായ മനോജ് സിന്‍ഹ കേന്ദ്രത്തില്‍ ടെലികോം വകുപ്പു മന്ത്രിയാണ്. പാര്‍ട്ടിക്കുള്ളില്‍ ശത്രുക്കളില്ല എന്നതും മനോജ് സിന്‍ഹയ്ക്ക് അനുകൂല ഘടകമാണ്. 23ാംമത്തെ വയസ്സില്‍ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റായിട്ടാണ് അദ്ദേഹം വിദ്യാര്‍ഥി രാഷ് ട്രീയത്തില്‍ സജീവമായത്.
മൂന്നു തവണ എംപിയായി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍എസ്എസ് ഇടപെട്ടെങ്കിലും സംസ്ഥാന രാഷ് ട്രീയത്തിലേക്ക് മടങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല.
രാജ്‌നാഥ് സിങ്ങുമായുള്ള അടുപ്പവും മനോജ് സിന്‍ഹയ്ക്ക് തുണയായി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ബിജെപി ഏറെ ആലോചനകള്‍ക്കൊടുവില്‍ മനോജ് സിന്‍ഹയുടെ പേരിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലില്ലെന്നായിരുന്നു മനോജ് സിന്‍ഹയുടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ചേരുന്ന നിയമസഭാ കക്ഷിയോഗം നേതാവിനെ തിരഞ്ഞെടുക്കും. 403 അംഗ സഭയില്‍ 312 സീറ്റുകള്‍ നേടി വന്‍ വിജയമാണ് ബിജെപി നേടിയത്.