കൊല്‍ക്കത്ത: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം സെലക്ഷന് ഐപിഎല്‍ മാനദണ്ഡമാക്കുന്നത് ചോദ്യം ചെയ്ത് മുന്‍ താരം മനോജ് തിവാരി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും പരിഗണനയ്ക്ക് എടുക്കണമെന്നാണ് തിവാരി പറയുന്നത്. ഇന്ത്യന്‍ ടീമില്‍ 12 മത്സരങ്ങള്‍ കളിച്ച തിവാരി 287 റണ്‍സ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ചെന്നൈയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. എങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ കാലത്ത് തിവാരി ടീമിന് പുറത്തായിരുന്നു. ഇതിനെയാണ് താരം ചോദ്യം ചെയ്യുന്നത്.
ഐപിഎല്ലില്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് ദുബായിലോ മറ്റ് സ്ഥലങ്ങളിലോ പോകാം. സമയം ചിലവഴിക്കാം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ രഞ്ജി ട്രോഫിക്ക് പ്രധാന്യം നല്‍കുന്നില്ല. യുവതാരങ്ങള്‍ ഇപ്പോള്‍ ആക്രമണ ബാറ്റിം?ഗ് പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നു. കാരണം മികച്ച സ്‌ട്രൈക്ക് റേറ്റ് താരങ്ങള്‍ക്ക് ഐപിഎല്‍ കോണ്‍?ട്രാക്റ്റ് നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നും തിവാരി വ്യക്തമാക്കി.
രോഹിത് ശര്‍മ്മയെപ്പോലയും വിരാട് കോഹ്ലിയെപ്പോലെയും കഴിവുള്ളയാളാണ് താന്‍. ഇന്ന് ഒരുപാട് യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. അത് കാണുമ്പോള്‍ തനിക്ക് സങ്കടമുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത് തനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഇത് രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റിന്റെ വില ഇടിക്കുന്നതായും തിവാരി പറഞ്ഞു.