മുന്‍ ഇന്ത്യന്‍ താരം മന്‍പ്രീത് ഗോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല എല്ലാ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് താരം തന്നെയാണ് പ്രഖ്യാപിച്ചത്. പഞ്ചാബ് താരമായ ഗോണി, കഴിഞ്ഞ ദിവസം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിലാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഐപിഎല്ലില്‍ കളിച്ച മത്സരമാണ് ഗോണിയെ ശ്രദ്ധേയനാക്കിയത്. 2008 ല്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.
ഗ്ലോബല്‍ കാനഡ ടി20 ലീഗിന്റെ താര ഡ്രാഫ്റ്റില്‍ ടോറൊന്റോ നാഷണല്‍സ് ടീം ഗോണിയെ സ്വന്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമെത്തുന്നത്. ബിസിസിഐ അനുവദിച്ചാല്‍ ഗോണി ഇപ്രാവാശ്യത്തെ കാനഡ ടി20 ലീഗില്‍ കളിക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ഈ പ്രകടനമാണ് ഗോണിയെ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിച്ചത്.
2008 ലെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച ഗോണി, ഹോങ്കോംഗിനും, ബംഗ്ലാദേശിനുമെതിരെയുള്ള മത്സരങ്ങളില്‍ ആദ്യ ഇലവനിലുണ്ടായിരുന്നു. ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഗുജറാത്ത് ലയണ്‍സ് ടീമുകളിലും താരം കളിച്ചിട്ടുണ്ട്.