ന്യൂഡല്‍ഹി: മാനുഫാക്ച്ചറിംഗ് ഉല്‍പ്പാദനത്തിന്റെ മന്ദഗതിയെ ജിഎസ്ടിയുമായി ബന്ധിപ്പിക്കുന്നത് ഉചിതമല്ലെന്ന് നിതി ആയോഗ് അംഗം ബിബെക് ദെബ്രൊയ്.
നികുതി പരിഷ്‌കരണത്തിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഈ മേഖല അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ ഉല്‍പ്പാദനം ജൂലൈ 1 മുതല്‍ ജിഎസ്ടി നടപ്പാക്കിയതിന്റെ കൂടി ഫലമായി ഇടിഞ്ഞുവെന്ന് നിക്കെയ് ഇന്ത്യയുടെ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) കഴിഞ്ഞ ആഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.
2017 ജൂണിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ മാനുഫാക്ചറിംഗ് പിഎംഐ കുറവായിരുന്നു. 2009 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറവാണിത്.