മുംബൈ: സമൂഹത്തിൽ ആർത്തവം സംബന്ധിച്ചു നിലനിൽക്കുന്ന അന്ധവിശ്വാസം മാറ്റിയെടുക്കാന്‍ ശ്രമിക്കുമെന്ന് ലോക സുന്ദരി മാനുഷി ചില്ലര്‍.
സമൂഹത്തിന്റെ ചിന്താഗതികളെ മാറ്റിയെടുക്കാൻ വിദ്യാഭ്യാസം കൊണ്ടുമാത്രം സാധിക്കില്ലെന്നും ബോധവല്‍ക്കരണപരിപാടികള്‍ അത്യാവശ്യമാണെന്നും മാനുഷി അഭിപ്രായപ്പെട്ടു.
“ആര്‍ത്തവകാല ശുചിത്വത്തെപ്പറ്റിയുള്ള പല പ്രാഥമിക കാര്യങ്ങളെക്കുറിച്ചു പോലും ജനങ്ങള്‍ അജ്ഞരാണ്. എന്റെ മെഡിക്കല്‍ പഠനത്തിനിടയ്ക്ക് മനസ്സിലാക്കിയ കാര്യമാണിത്. വിദ്യാഭ്യാസം കൊണ്ടുമാത്രം മാറ്റിയെടുക്കാന്‍ പറ്റുന്ന തെറ്റിദ്ധാരണകളല്ല അവയില്‍ പലതും. അതിന് ശരിയായ ബോധവല്‍ക്കരണം കൂടിയേ തീരൂ. സ്ത്രീകള്‍ക്ക് പിന്തുടരാന്‍ പറ്റുന്ന ഒരു ശാസ്ത്രീയ വ്യവസ്ഥ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേ മതിയാവൂ.” മാനുഷി പറഞ്ഞു.
‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ എന്ന പ്രോജക്ടുമായി നാല് ഭൂഖണ്ഡങ്ങളില്‍ സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് ഇന്ത്യയുടെ അഭിമാനമായ ലോകസുന്ദരി മാനുഷി ചില്ലര്‍. ലോകസുന്ദരി മത്സരത്തിലെ മറ്റ് മത്സരാര്‍ഥികളും മാനുഷിക്കൊപ്പമുണ്ടാവും.
നാല് ഭൂഖണ്ഡങ്ങളില്‍ ആർത്തവ ശുചിത്വത്തെ സംബന്ധിച്ചു സഞ്ചരിക്കുന്നതിലും , അവിടുത്തെ ജനങ്ങൾക്ക് അറിവ് പകർന്ന് നൽകുന്നതിലും സന്തോഷമുണ്ടെന്നും മാനുഷി വ്യക്തമാക്കി.
സാനിറ്ററി നാപ്കിനുകളുടെ നികുതി കുറയ്ക്കണമെന്ന വാദത്തിന് തന്റെ പൂർണ പിന്തുണ ഉണ്ടെന്നും, പുതിയ പ്രോജക്ടിലൂടെ നാപ്കിനുകള്‍ ചെലവ് കുറഞ്ഞ രീതിയില്‍ എങ്ങനെ നിര്‍മ്മിക്കാമെന്നതിനെക്കുറിച്ചും വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും മാനുഷി അറിയിച്ചു.