യാങ്കൂൺ: മ്യാന്‍മറില്‍ പ്രതിഷേധക്കാർക്കു നേരെയുള്ള സൈന്യത്തിന്‍റെ വെടിവെപ്പില്‍ 38 പേർ കൊല്ലപ്പെട്ടു. ഇതോടെ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു.
പ്രക്ഷോഭം നടത്തിയവർക്ക് നേരെ പട്ടാളം വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 4 പേർ കുട്ടികളാണ്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്.
പട്ടാള അട്ടിമറിയിലൂടെ ഓങ് സാങ് സൂചിയെ തടങ്കലിലാക്കിയതിനെതിരെയാണ് പ്രതിഷേധം. ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങിയ സമരങ്ങള്‍ ശക്തിപ്പെടുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.