മലയാള സീരിയലുകളിലൂടെയും ബിഗ്‌ബോസ് ഷോയിലൂടെയുമൊക്കെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അര്‍ച്ചന സുശീലന്‍. ഇപ്പോള്‍ തന്റെ പ്രശസ്തി കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഞാന്‍ എന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ, തിരികെ ലഭിക്കുക മോശം അനുഭവങ്ങളാണെന്നും നടി പറയുന്നു.
പലപ്പോഴും വിശ്വാസം ഇല്ലാതാകും. ഞാന്‍ അത് മനസിലാക്കാന്‍ വൈകി. പക്ഷേ ഇപ്പോള്‍ എനിക്കറിയാം, ആരൊക്കെയാണ് നല്ല സുഹൃത്തുക്കളെന്നും അര്‍ച്ചന പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.