ഇന്ന് ഏറെ ചര്‍ച്ചാ വിഷയമാണ് ബ്ലൂവെയില്‍ എന്ന വില്ലന്‍ ഗെയിം. ഇതിനെത്തുടര്‍ന്ന്, കൂടുതല്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ദിനംപ്രതി എത്തുന്നത്.
ബ്ലൂവെയില്‍ പോലെ കുട്ടികളെയും യുവാക്കളെയും ആത്മഹത്യയിലേക്ക് നയിക്കാന്‍ കഴിവുള്ള നിരവധി വെബ്‌സൈറ്റുകള്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
അഞ്ചു വര്‍ഷത്തിനിടെ റഷ്യയിലെ ഉപഭോക്തൃ സുരക്ഷാ മന്ത്രാലയം കണ്ടെത്തിയത് ഇത്തരത്തിലുള്ള 23,000 സൈറ്റുകളാണ്. ഇവയെല്ലാം തന്നെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
2012 നവംബര്‍ 1 മുതല്‍ ഇതുവരെ 25,000 ലധികം വെബ്‌സൈറ്റുകള്‍ പരിശോധിച്ചു. ഇതില്‍ 23,700 വെബ്‌സൈറ്റുകളും ആത്മഹത്യ പ്രേരിപ്പിക്കുന്നതായിരുന്നു.
ഓണ്‍ലൈനില്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഇടയില്‍ ആത്മഹത്യാപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിറ്റികള്‍, ഗ്രൂപ്പുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തുകയും ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ വിദഗ്ധര്‍ക്ക് കൈമാറുകയും ചെയ്തു.