ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു

ബസ്താര്‍: ഛത്തീസ്ഗഡിലെ ബസ്താറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. സിആര്‍പിഎഫ് 168 ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ആണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എസ് ബി ടിര്‍കി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായ ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബസഗുഡ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിമ്മാപുര്‍ പുത്കല്‍ മേഖലയിലാണ് വെടിവയ്പ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകള്‍ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിലവില്‍ സായുധ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top