റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ നക്‌സലുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തുമന്നാര്‍ ഗ്രാമത്തിലെ വനപ്രദേശത്തുകൂടി സ്ത്രീകളും കുട്ടികളും യാത്രചെയ്യവേയാണ് കുഴിബോംബ് സ്‌ഫോടനം ഉണ്ടായത്. സണ്‍പുര്‍കുരുഷ്‌നഗര്‍ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് പണി നടക്കുന്ന പ്രദേശത്തായിരുന്നു സ്‌ഫോടനമെന്ന് പൊലീസ് അറിയിച്ചു.
നാരായണ്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് ഐജി എസ്.ആര്‍.പി. കല്ലുരി പറഞ്ഞു.