maoist attack-ramesh chennithala

കോട്ടയം: മാവോയിസ്റ്റ് വേട്ടയില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റുമുട്ടല്‍ സ്ഥലത്ത് എന്താണ് നടന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഭയന്നാണോ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

പാവപ്പെട്ടവന് അരികൊടുക്കാന്‍ പോലും താല്‍പര്യമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത് ,ഓട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആറുമാസത്തെ ഭരണം കൊണ്ട് തെളിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top