പാലക്കാട് : മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കിയ കീഴ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം സംസ്‌കരിക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നുമാണ് ബന്ധുക്കളുടെ നിലപാട്. നിലവില്‍ തൃശ്ശൂര്‍ മെഡി. കോളേജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
മണിവാസകത്തിന്റെ സഹോദരന്‍ മുരുകേശന്‍, കാര്‍ത്തിയുടെ സഹോദരി ലക്ഷ്മി എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.