കൊച്ചി: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ തന്നെയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊലീസിനു നേരെ വെടിവച്ചതുകൊണ്ടാണ് തിരിച്ചു വെടിയുതിര്‍ത്തത്.
മുന്‍പ് ഏഴുതവണ ഇവര്‍ വെടിവച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ പൊലീസിനെതിരെ നടക്കുന്ന അന്വേഷണത്തെ പേടിക്കുന്നില്ലെന്നും ഡി.ജി.പി പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി കുറയുമ്പോള്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഭീഷണി കൂടുകയാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
നിലമ്പൂരിലെ ഏറ്റുമുട്ടലില്‍ ജീവഹാനി പൊലീസുകാര്‍ക്കായിരുന്നെങ്കില്‍ വിമര്‍ശകര്‍ മറിച്ചുപറഞ്ഞേനേയെന്നും ഡി.ജി.പി പറഞ്ഞു