മലപ്പുറം: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന ആരോപണം സാധൂകരിക്കുന്ന വിധമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തുനിന്നും വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒമ്പത് ബുള്ളറ്റുകളാണ് കുപ്പുദേവരാജിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയത്. ഇതില്‍ നാലെണ്ണം മാത്രമേ വീണ്ടെടുക്കാനായുള്ളൂ. നിവര്‍ത്തി നിര്‍ത്തിയ ശേഷം തുടരെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും ചില മാവോയിസ്റ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 24 നാണ് നിലമ്പൂരിലെ കരുളായി വനത്തില്‍ നടന്ന പൊലീസ് വേട്ടയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്.