Maoist in Wayanad forest

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ ആറുപേരടങ്ങിയ മാവോവാദി സംഘത്തെ കണ്ടതായി തോട്ടം തൊഴിലാളികള്‍. തോട്ടം തൊഴിലാളി മേഖലയായ മുണ്ടക്കൈയില്‍ ജോലിക്കുപോകുന്ന തൊഴിലാളികളുമായി സംഘം സംസാരിച്ചു. രാവിലെ എട്ടുമണിയോടെയാണ് മാവോവാദികളെത്തിയതെന്ന് പോലീസ് പറഞ്ഞു.

തൊഴിലാളികളോട് ജോലിസംബന്ധിച്ച വിവരങ്ങള്‍ മാവോവാദി സംഘം ചോദിച്ചറിഞ്ഞു. ഉച്ചക്ക് മൂന്നുമണിവരെ മാത്രമേ ജോലി ചെയ്യാവൂ. തൊഴിലാളി ചൂഷണത്തിനെതിരെ ഞങ്ങള്‍ക്കൊപ്പം സായുധ സമരത്തിന് അണിചേരണമെന്ന് അവര്‍ പറഞ്ഞതായി തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. കല്‍പ്പറ്റ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

നിലമ്പൂര്‍ വനമേഖലയില്‍ നിന്നും പെട്ടെന്ന് എത്തിപ്പെടാവുന്ന സമയമാണ് മുണ്ടക്കൈ. നിലമ്പൂരില്‍ കണ്ട മാവോവാദി സംഘം തന്നെയാകാം ഇവിടെയുമെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഒരു വര്‍ഷം മുമ്പും ഈ മേഖലയില്‍ മാവോവാദി സംഘമെത്തിയിരുന്നു.

Top