റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ പൊലീസ് കോണ്‍സ്റ്റബിളായ മുന്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. ആക്രമണത്തില്‍ പരുക്കേറ്റു. ശനിയാഴ്ച രാത്രി രാജനാംദ്ഗാവ് ജില്ലയിലെ സഡക് ബനാജാരിയിലായിരുന്നു സംഭവം.
കോണ്‍സ്റ്റബിള്‍ ഗണേശ്വര്‍ സിംഗ് യുകി (39) ആണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. ഇയാള്‍ 2011 ല്‍ കീഴടങ്ങിയതിനു ശേഷം 2016-ലാണ് പൊലീസില്‍ ചേര്‍ന്നത്. ഇതിനു ശേഷം മാവോയിസ്റ്റുകള്‍ തന്നെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു.
യുകിയും സുഹൃത്തും നടന്നുപോകുമ്പോള്‍ സാധാരണ വേഷത്തിലെത്തിയ മൂന്നു മാവോയിസ്റ്റുകള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുകിയെ രക്ഷിക്കാനായില്ല.