ലാത്തേഹാര്‍: ഗ്രാമീണനെ വധിച്ച മാവോയിസ്റ്റിനെ ഗ്രാമീണന്റെ ബന്ധുക്കളും നാട്ടുകാരും കൊലപ്പെടുത്തി. ആക്രമണത്തില്‍ മാവോയിസ്റ്റിന്റെ ഭാര്യയും കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ കുന്ദില്‍പുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത ഈ വാർത്ത പുറത്ത് വിട്ടത്. മാവോയിസ്റ്റായ പ്രകാശ് പുതുവര്‍ഷ ആഘോഷത്തിനാണ് വീട്ടിലെത്തിയത്.
രാത്രിയില്‍ പ്രകാശും ബിനോദും മദ്യപിക്കുന്നതിനിടെ പ്രശ്‌നമുണ്ടായി. തുടര്‍ന്ന് പ്രകാശ് സിങ്ങിന്റെ വെടിയേറ്റ് നാട്ടുകാരനായ ബിനോദ് സിങ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ബിനോദ് സിങ്ങിന്റെ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും പ്രകാശ് സിങ്ങിനെയും ഭാര്യയെയും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.