മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

അഗളി: മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.

നെടുമങ്ങാട് എഎസ്പി സുജിത് ദാസ്, എഎസ്പി സ്‌ക്വാഡ്, തണ്ടര്‍ബോള്‍ട്ട് എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ അട്ടപ്പാടിയില്‍ നിന്നാണ് ഡാനിഷിനെ പിടികൂടിയത്. പാലക്കാട് എസ്പി എന്നിവര്‍ക്കു മാവോയിസ്റ്റ് നേതാവിന്റെ നീക്കം സംബന്ധിച്ചു രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു.

കോയമ്പത്തൂര്‍ സ്വദേശിയായ ഡന്നീസണ്‍ എന്ന ഡാനിഷ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ആശയ വിനിമയങ്ങള്‍ പ്രധാനമായും ഡാനിഷ് വഴിയാണ് നടത്തിയിരുന്നത്.

Top