പാലക്കാട്: മാവോയിസ്റ്റുകളുടെ പേരില്‍ അട്ടപ്പാടിയില്‍ വീണ്ടും പോസ്റ്റര്‍. ആനമൂളിയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സി പി ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്.
സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അതേസമയം വയനാട് വെടിവെപ്പിനെക്കുറിച്ച് പോസ്റ്ററില്‍ പരാമര്‍ശമില്ല.
ഇതിനിടെ വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നു. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചത്. പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു.
വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നായിരുന്നു പൊലീസിന്റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. പൊലീസുകാര്‍ക്ക് പരിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐ ജി വ്യക്തമാക്കിയിരുന്നു.