വയനാട്: വയനാട്ടിലെ മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ക്ക് പൊലീസ് മാത്രം വിചാരിച്ചാല്‍ പരിഹാരം കാണാന്‍ സാധിക്കില്ലെന്ന് കല്‍പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍.
മാവോയിസ്റ്റ് ആശയങ്ങളെ രാഷ്ട്രീയമായി തന്നെ തുറന്നു കാണിക്കണമെന്നും മാവോയിസ്റ്റ് രാഷട്രീയത്തിന് ജനപിന്തുണ ഇല്ലെന്നും ആദിവാസികളുടെ അരി തട്ടിയെടുക്കുന്നതാണോ മാവോയിസ്റ്റ് രാഷ്ട്രീയമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം, പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തില്‍ റിസോര്‍ട്ട് മാനേജറുടെ വെളിപ്പെടുത്തല്‍ പുറത്തെത്തിയിരുന്നു. മാവോയിസ്റ്റുകളല്ല പൊലീസാണ് ആദ്യം വെടിവെച്ചതെന്നും പൊലീസ് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞിരുന്നു.
എന്നാല്‍, വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നായിരുന്നു പൊലീസിന്റെ വാദം. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസുകാര്‍ക്ക് പരിക്കില്ലെന്നും കണ്ണൂര്‍ റേഞ്ച് ഐ ജി വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.