ബത്തേരി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബത്തേരിയില്‍ കോടതി പരിസരത്താണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
കര്‍ഷകനെ ജയിലില്‍ അടയ്ക്കാന്‍ കോടതിക്കു എന്തധികാരമെന്നു ചോദിച്ചുകൊണ്ടുള്ളതാണ് മാവോയിസ്റ്റുകളുടെ പേരിലുള്ള പോസ്റ്ററുകള്‍. പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.