പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ഉമ്മത്താംപടിയില്‍ മാവോയിസ്റ്റുകളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പോസ്റ്ററിലുണ്ട്.
അട്ടപ്പാടി ഭവാനിപ്പുഴതീരത്ത് 2012ല്‍ ബെന്നി വെടിയേറ്റു മരിച്ചതില്‍ മാവോയിസ്റ്റുകള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും പോസ്റ്ററില്‍ പറയുന്നു. ഇന്നു രാവിലെയാണു പോസ്റ്റര്‍ നാട്ടുകാര്‍ കണ്ടത്.