കോഴിക്കോട് : വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് വേല്‍മുരുകന്റെ പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്ത്. വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ശരീരത്തില്‍ നാല്പത് മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
വെടിയുണ്ടകൾ കണ്ടെത്തിയത് എക്സ്റേ പരിശോധനയിലാണ്. നെഞ്ചിലും വയറിലും നാല്പതിലധികം മുറിവുകള്‍ ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഉണ്ടായതാണ് ശരീരത്തിൽ കാണപ്പെട്ട പരിക്കുകൾ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.
ശരീരത്തില്‍ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക പരിശോധന റിപ്പോർട്ടാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും.