മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്

കോഴിക്കോട് : മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്. മനുഷ്യാവകാശ -പരിസ്ഥിതി വിഷയങ്ങളില്‍ പൊതുവേദികള്‍ രൂപീകരിച്ചാണ് കേരളത്തില്‍ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദകളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും രാജേഷ് പറഞ്ഞു.

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയെ എം.ബി രാജേഷ് പിന്തുണച്ചു.

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ നിയമപ്രകാരമുള്ള നടപടിക്രമം പാലിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും. യു.എ.പി.എ കേരളത്തില്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗ്യാരണ്ടി ആണെന്നും പി. മോഹനനും വ്യക്തമാക്കി.

Top