തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എയ്ക്കു നേരെ മാവോയിസ്റ്റുകള്‍ വധഭീഷണി മുഴക്കി

thelunku

അമരാവതി: തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എയ്ക്കു നേരെ മാവോയിസ്റ്റുകളുടെ വധഭീഷണി. പദേരു എംഎല്‍എ ഗിദ്ദി ഈശ്വരിയെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയാണ് മാവോയിസ്റ്റുകള്‍ മുഴക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി കത്തിലൂടെയാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

ഗിദ്ദിയുടെ നടപടികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അരകു എംഎല്‍എ സര്‍വേശ്വര റാവുവിനെയും മുന്‍ എംഎല്‍എ സിവേരി സോമയെയും കൊലപ്പെടുത്തിയതുപോലെ ഈശ്വരിയെയും വധിക്കുമെന്നായിരുന്നു ഭീഷണി.

ഗോത്രവര്‍ഗക്കാരെ പീഡിപ്പിക്കുകയും ബോക്‌സൈറ്റ് ഖനത്തിന് കൂട്ടു നിന്നതിനുമാണ് റാവുവിനെയും സോമയെയും മാവോസ്റ്റുകള്‍ വധിച്ചത്. ഗിദ്ദിയും ഇതേ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കൊലപ്പെടുത്തുമെന്നാണ് കത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

Top