വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി;സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്

വയനാട്: വയനാട് കമ്പമലയ്ക്ക് അടുത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തവിഞ്ഞാല്‍ വെളിയത്ത് ജോണിയുടെ വീട്ടില്‍ മാവോയിസ്റ്റുകളെത്തി. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ എത്തിയതെന്ന് ജോണി പറഞ്ഞു. നാല് നാടന്‍ തോക്കുകളും രണ്ട് യന്ത്രത്തോക്കുകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും വയനാട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്.

കെഎഫ്ഡിസിയുടെ ഓഫീസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ മടങ്ങിയത്. തലപ്പുഴ കമ്പമലയിലായിരുന്നു സംഭവം. യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും മാവോയിസ്റ്റുകളെത്തിയത്.

Top