ഛത്തീസ്ഗഡില്‍ തട്ടിക്കൊണ്ടുപോയ ഗ്രാമീണരെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ 10 ഗ്രാമീണരെ വിട്ടയച്ചു.

മാവോയിസ്റ്റ് സ്വാധീനമേഖലയായ സുക്മ ജില്ലയില്‍ നിന്നാണ് കഴിഞ്ഞയാഴ്ച ഇവരെ തട്ടിക്കൊണ്ടു പോയത്. ചിന്താഗുഫ ഗ്രാമത്തിലെ സര്‍പഞ്ച് പോദിയം മുയെ, മകന്‍ കോസെ തുടങ്ങിയവരായിരുന്നു ബന്ദികളാക്കിയവരില്‍ പ്രമുഖര്‍.

മാവോയിസ്റ്റ് നേതാക്കളായ രാമണ്ണ, ഹിഡ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയത്.

Top