കൊച്ചി: സഭ ഭൂമിയിടപാടില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സാങ്കേതികമായി പിഴവുള്ളത് കൊണ്ടാണ് കേസ് റദ്ദാക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ് എടുക്കുവാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ അന്വേഷണം തുടരുന്നതിനോ പുതിയ കേസ് എടുക്കുന്നതിനോ വിധി തടസമാകില്ല.