കൊച്ചി: കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കര്‍ദ്ദിനാള്‍ വാക്‌സിനെടുത്തത്. ആലഞ്ചേരിക്കൊപ്പം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലും പ്രതിരോധ കുത്തിവയ്‌പ്പെടുത്തു.
വാക്‌സിന്‍ നാടിന് അനുഗ്രഹമാണെന്നും എല്ലാവരും വാക്‌സിന്‍ എടുത്ത് സഹകരിക്കണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. കൊവിഡ് വന്നത് മുതല്‍ സര്‍ക്കാര്‍ വിജയിച്ച് നില്‍ക്കുകയാണെന്നും സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരോരുത്തരുടെയും നയപരിപാടികള്‍ അനുസരിച്ച് ജനങ്ങള്‍ പ്രതികരിക്കും, സഭയുടെ ആവശ്യങ്ങള്‍ മുന്നണികളെ അറിയിച്ചിട്ടുണ്ട്. അതൊക്കെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ – ആലഞ്ചേരി പറഞ്ഞു. എല്ലാ സര്‍ക്കാരുകള്‍ക്കും വീഴ്ചകളും വിജയങ്ങളും ഉണ്ടാകുമെന്നും ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു.