ദുബൈ: മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ പര്യടന പദ്ധതികള്‍ തയ്യാറായി. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പര്യടനത്തിന്റെ യാത്രാ പദ്ധതികള്‍ വത്തിക്കാനാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്.
യു.എ.ഇയില്‍ താമസിക്കുന്ന നൂറു കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ക്ക് മാര്‍പാപ്പയുടെ സന്ദര്‍ശന വാര്‍ത്ത ഏറെ സന്തോഷം പകര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ഫെബ്രുവരി മൂന്നിന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പാപ്പയെ സ്വീകരിക്കും.
നാലിന് മാര്‍പ്പാപ്പ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിക്കും. അതിന് ശേഷം മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് ഭാരവാഹികളുമായി കൂടിക്കാഴ്ചയ നടത്തി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന സര്‍വ മത സംഗമത്തില്‍ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും.
അഞ്ചിന് രാവിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ മാര്‍പാപ്പ നേതൃത്വം നല്‍കുന്ന ശുശ്രൂഷയില്‍ ഒരു ലക്ഷത്തിലേറെ വിശ്വാസികള്‍ പങ്കുചേരും. തുടന്ന് ഉച്ചയോടെ തിരികെ മടങ്ങുമെന്നും വത്തിക്കാന്‍ വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു. യു.എ.ഇയുടെ തിളങ്ങുന്ന അധ്യായങ്ങളില്‍ ഒന്നായി മാര്‍പ്പാപ്പയുടെ സന്ദര്‍ശനം മാറുമെന്നാണ് വിലയിരുത്തല്‍.